Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot Down

യുഎസ് പോർവിമാനം വെടിയേറ്റു വീഴുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ശ​ത്രു​വി​ന്‍റെ വെ​ടി​യേ​റ്റ് അ​മേ​രി​ക്ക​ൻ പോ​ർ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ഴു​ന്ന​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യം. ലോ​ക​ത്തി​ലെ ഏ​റ്റ​വും മു​ന്തി​യ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​യ എ​ഫ്-15 സ്ട്രൈ​ക്ക് ഈ​ഗി​ൾ ആ​ണ് ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ൽ വെ​ടി​യേ​റ്റു വീ​ണ​ത്.

എ-10 ​ത​ണ്ട​ർ ബോ​ൾ​ട്ട് ര​ണ്ട് (എ-10 ​വാ​ർ​ത്തോ​ഗ്) എ​ന്ന മ​റ്റൊ​രു വി​മാ​നം കു​വൈ​ത്തി​നു സ​മീ​പം പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലും വെ​ടി​യേ​റ്റു വീ​ണു. ഇ​തി​നു പു​റ​മേ എ​ഫ്-15​ലെ സൈ​നി​ക​നെ തെ​ര​ഞ്ഞു​പോ​യ ര​ണ്ടു ഹെ​ലി​കോ​പ്റ്റ​റു​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി​​​ക​​​ളെ​​​ല്ലാം ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് കൂ​​​ടെ​​​ക്കൂ​​​ടെ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​യി. ഇ​​​തി​​​നു​​​മു​​​ന്പ് 2003ൽ ​​​ഇ​​​റാ​​​ക്ക് യു​​​ദ്ധ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക ഇ​​​ത്ത​​​ര​​​മൊ​​​രു പ്രതിസന്ധി നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

പ​​​രു​​​ക്ക​​​ൻ മ​​​ല​​​നി​​​ര​​​ക​​​ൾ നി​​​റ​​​ഞ്ഞ കൊ​​​ഗി​​​ലു​​​യേ ആ​​​ൻ​​​ഡ് ബോ​​​യ​​​ർ അ​​​ഹ​​​മ്മ​​​ദ് പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് എ​​​ഫ്-15 ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. പൈ​​​ല​​​റ്റും ആ​​​യു​​​ധ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന വെ​​​പ്പ​​​ൺ ഓ​​​ഫീ​​​സ​​​റു​​​മാ​​​ണ് ഈ ​​​വി​​​മാ​​​നം പ​​​റ​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടു പേ​​​രും പാ​​​ര​​​ച്യൂട്ട് വ​​​ഴി പു​​​റ​​​ത്തു​​​ ചാ​​​ടി.

മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ലി​​​നി​​​റ​​​ങ്ങി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ​​​ക്ക് ഇ​​​തി​​​ലൊ​​​രാ​​​ളെ ക​​​ണ്ടെ​​​ത്തി ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി. ര​​​ണ്ടാ​​​മ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഈ ​​​സൈ​​​നി​​​ക​​​നെ പി​​​ടി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

പേ​​​ർ​​​ഷ്യ​​​ൻ ഗ​​​ൾ​​​ഫി​​​ൽ ത​​​ക​​​ർ​​​ന്ന എ-10 ​​​വാ​​​ർ​​​ത്തോ​​​ഗ് വി​​​മാ​​​ന​​​ത്തി​​​ലെ പൈ​​​ല​​​റ്റ് പാ​​​ര​​​ച്യൂട്ട് വ​​​ഴി ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​റേ​​​നി​​​യ​​​ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ര​​​ണ്ടു ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ​​​ക്കും ഇ​​​റാ​​​ന്‍റെ ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്ന് പു​​​റ​​​ത്തു​​​ ക​​​ട​​​ക്കാ​​​നാ​​​യി.

ഇ​​​ൻ​​​ഫ്രാ​​​റെ​​​ഡ് മി​​​സൈ​​​ലു​​​ക​​​ൾ

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും അ​​​ഞ്ചാ​​​ഴ്ച​​​യാ​​​യു​​​ള്ള വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​ച്ച​​​താ​​​യാ​​​ണ് അ​​​നു​​​മാ​​​നം.

ശ​​​ത്രു​​​വി​​​മാ​​​ന​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന റ​​​ഡാ​​​റു​​​ക​​​ൾ അ​​​വ​​​ർ​​​ക്കി​​​പ്പോ​​​ഴി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ൻ​​​ഫ്രാ​​​റെ​​​ഡ് സെ​​​ൻ​​​സ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ചാ​​​യി​​​രി​​​ക്കാം അ​​​മേ​​​രി​​​ക്ക​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ വീ​​​ഴ്ത്തി​​​യ​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

റ​​​ഡാ​​​റു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​സൈ​​​ലു​​​ക​​​ളാ​​​ണി​​​ത്. ശ​​​ത്രു​​​വി​​​മാ​​​ന​​​ത്തി​​​ലെ എ​​​ൻ​​​ജി​​​ന്‍റെ ചൂ​​​ട് പി​​​ടി​​​ച്ചെ​​​ടു​​​ത്താ​​​ണ് ഇ​​​വ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ന്ന​​​ത്.

ഇ​​​റാ​​​ൻ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച മ​​​ജീ​​​ദ് സ​​​ർ​​​ഫ​​​സ് ടു ​​​എ​​​യ​​​ർ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ക. അ​​​തേ​​​സ​​​മ​​​യം, അ​​​ത്യാ​​​ധു​​​നി​​​ക പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​തി​​​വേ​​​ഗ​​​വു​​​മു​​​ള്ള എ​​​ഫ്-15​​​നെ​​​യും എ-10​​​നെ​​​യും ഇ​​​ൻ​​​ഫ്രാ​​​റെ​​​ഡ് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ഴ്ത്താ​നാ​യ​ത് ആ​ശ്ച​ര്യ​ക​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

International

അ​റ​ബി​ക്ക​ട​ലി​ല്‍ ഇറേ​നി​യ​ന്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യെന്ന് അമേരിക്ക

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണ്‍ ഡി​​​സി: അ​​​​​​റ​​​​​​ബി​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ല്‍ ഇറേ​​​​​​നി​​​​​​യ​​​​​​ന്‍ ഡ്രോ​​​​​​ണ്‍ വെ​​​​​​ടി​​​​​​വച്ചു വീ​​​​​​ഴ്ത്തി​​​​​​യ​​​​​​താ​​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക. യു​​​​​​എ​​​​​​സ്എ​​​​​​സ് എ​​​​​​ബ്ര​​​​​​ഹാം ലി​​​​​​ങ്ക​​​​​​ണ്‍ എ​​​​​​ന്ന വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​നു നേരേ ആ​​​​​​ക്ര​​​​​​മ​​​​​​ണ ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ വ​​​​​​ന്ന ഇറേ​​​​​​നി​​​​​​യ​​​​​​ന്‍ ഷാ​​​​​​ഹെ​​​​​​ദ്-139 ഡ്രോ​​​​​​ണാ​​​​​​ണു ത​​​​​​ക​​​​​​ര്‍​ത്ത​​​​​​ത്.

വി​​​​​​മാ​​​​​​ന​​​​​​വാ​​​​​​ഹി​​​​​​നി​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​നെ​​​​​​യും സൈ​​​​​​നി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് ഡ്രോ​​​​​​ണ്‍ എ​​​​​​ഫ്-35​​​​​​സി യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​നം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് വെ​​​​​​ടി​​​​​​വ​​​​​​ച്ച് വീ​​​​​​ഴ്ത്തി​​​​​​യെ​​​​​​ന്നു യു​​​​​​എ​​​​​​സ് സൈ​​​​​​നി​​​​​​ക വ​​​​​​ക്താ​​​​​​വ് ടിം ​​​​​​ഹോ​​​​​​ക്കി​​​​​​ന്‍​സ് പ​​​​​​റ​​​​​​ഞ്ഞു.

സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​റാ​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​ത്തു​​​​​​നി​​​​​​ന്നു പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, അ​​​​​​റ​​​​​​ബി​​​​​​ക്ക​​​​​​ട​​​​​​ലി​​​​​​ല്‍ അ​​​​​​ജ്ഞാ​​​​​​ത​​​​​​മാ​​​​​​യ കാ​​​​​​ര​​​​​​ണ​​​​​​ത്താ​​​​​​ല്‍ ഡ്രോ​​​​​​ണു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ഇ​​​​​​റാ​​​​​​ന്‍റെ ത​​​​​​സ്‌​​​​​​നിം വാ​​​​​​ര്‍​ത്താ ഏ​​​​​​ജ​​​​​​ന്‍​സി റി​​​​​​പ്പോ​​​​​​ര്‍​ട്ട് ചെ​​​​​​യ്തു.

ഇ​​​​​​റാ​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യും ത​​​​​​മ്മി​​​​​​ല്‍ ആ​​​​​​ണ​​​​​​വ ച​​​​​​ര്‍​ച്ച​​​​​​ക​​​​​​ള്‍ ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ന്‍ ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ജ്ഞ​​​​​​ര്‍ ശ്ര​​​​​​മി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​ക്കേ​​​​​​യാ​​​​​​ണ് സം​​​​​​ഭ​​​​​​വം.

ഇ​​​​​​രു​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ത​​​​​​മ്മി​​​​​​ല്‍ ഒ​​​​​​രു ക​​​​​​രാ​​​​​​റി​​​​​​ലെ​​​​​​ത്താ​​​​​​ന്‍ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ‘മോ​​​​​​ശം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍’ സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്ന് യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോണാള്‍​ഡ് ട്രം​​​​​​പ് മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ല്‍​കി​​​​​​യി​​​​​​രു​​​​​​ന്നു.

ഡ്രോ​​​​​​ണ്‍ വെ​​​​​​ടി​​​​​​വ​​​​​​ച്ചി​​​​​​ട്ട വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ക്രൂ​​​​​ഡ് വി​​​​​​ല ബാ​​​​​​ര​​​​​​ലി​​​​​​ന് ഒ​​​​​​രു ഡോ​​​​​​ള​​​​​​റി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ഉ​​​​​​യ​​​​​​ര്‍​ന്നു.

International

യു​എ​സ് വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു

ദു​ബാ​യ്: അ​റ​ബി​ക്ക​ട​ലി​ൽ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പ​രി​ധി​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​നി​യ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു. യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​രു​ത്താ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന ക​പ്പ​ലി​ന് നേ​രെ പ​റ​ന്നു​വ​ന്ന ഡ്രോ​ണി​നെ​യാ​ണ് അ​ത്യാ​ധു​നി​ക എ​ഫ്-35​സി യു​ദ്ധ​വി​മാ​നം ത​ക​ർ​ത്ത​ത്.

വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് തൊ​ട്ട​ടു​ത്തേ​ക്ക് അ​തി​വേ​ഗം പാ​ഞ്ഞ​ടു​ത്ത ഡ്രോ​ൺ ക​പ്പ​ലി​ന്‍റെ​യും സൈ​നി​ക​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. പി​ന്തി​രി​യാ​ൻ പ​ല​ത​വ​ണ റേ​ഡി​യോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രോ​ൺ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് മാ​റി​യി​ല്ല.

ക​പ്പ​ലി​ൽ നി​ന്ന് പെ​ട്ടെ​ന്ന് പ​റ​ന്നു​യ​ർ​ന്ന എ​ഫ്-35 വി​മാ​നം ആ​കാ​ശ​ത്തു വെ​ച്ച് ഡ്രോ​ണി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ നി​ർ​മ്മി​ത​മാ​യ ഷാ​ഹെ​ദ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വെ​ച്ച് അ​മേ​രി​ക്ക​ൻ എ​ണ്ണ​ക്ക​പ്പ​ലി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​റാ​നി​യ​ൻ ബോ​ട്ടു​ക​ളെ​യും എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക തു​ര​ത്തി.

 

Latest News

Corehub Up